ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (JMO 2026) മാർഗനിർദ്ദേശങ്ങൾ
JMO
ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2026
അഞ്ച് പരീക്ഷ കേന്ദ്രങ്ങളിലായി 24th മെയ് (ഞായറാഴ്ച) നടക്കുന്നതാണ്.
തിരുവനന്തപുരം - മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ
ചങ്ങനാശ്ശേരി - SB കോളേജ് ചങ്ങനാശ്ശേരി
എറണാകുളം - ഗണിത വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല.
കോഴിക്കോട് - സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി.
കാഞ്ഞങ്ങാട് - നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്.
പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 9.00 മണിക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്.
പരീക്ഷ സമയം 10.00 am - 12.30 pm
മുപ്പത് ചോദ്യങ്ങളടങ്ങുന്ന ബുക്കിൽ ആദ്യത്തെ 10 ചോദ്യങ്ങൾ (2 മാർക്സ്), അടുത്ത 10 ചോദ്യങ്ങൾ (3 മാർക്സ്) അവസാനത്തെ 10 ചോദ്യങ്ങൾ (5 മാർക്സ് വീതം) എന്ന രീതിയിലായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ഓരോ ചോദ്യങ്ങൾക്ക് ശേഷവും കണക്ക് കൂട്ടലുകൾക്കായി പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട് അതുപയോഗിക്കാവുന്നതാണ്. ചോദ്യപേപ്പർ ഇംഗ്ലീഷിലും മാതൃഭാഷയിലും (മലയാളം) നൽകിയിട്ടുണ്ട്, സൗകര്യം പോലെ ഏത് ഭാഷ വേണമെങ്കിലും തിരഞ്ഞെടുത്ത് ഉത്തരങ്ങൾ എഴുതാവുന്നതാണ്. എല്ലാ ഉത്തരങ്ങളും തിരഞ്ഞെടുക്കുന്ന പാർട്ടിൽ തന്നെ എഴുതേണ്ടതാണെന്നറിയിക്കുന്നു.
കാൽക്കുലേറ്റർ, സ്മാർട്ട് വാച്ച് ഇന്റർനെറ്റ് സൗകര്യമുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ മുതലായവ പരീക്ഷ ഹാളിനുള്ളിൽ അനുവദിക്കുന്നതല്ല.
ഹാൾ ടിക്കറ്റ്ന്റെ ഒരു കോപ്പി പരീക്ഷ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റാവുന്നതാണ്. പരീക്ഷാർത്ഥിയുടെ പേരും റോൾ നമ്പറും പരീക്ഷാകേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും, ഇതിൽ നിന്നും റോൾ നമ്പർ മനസിലാക്കി ഹാൾ ടിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
ഹാൾ ടിക്കറ്റ് ഡിപാർട്ട്മെൻറ് ഓഫ് മാത്തമാറ്റിക്സ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാലശാല വെബ്പേജിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഏതെങ്കിലും സാങ്കേതിക തകരാറ് മൂലം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പരിഭ്രമിക്കേണ്ടതില്ല, കുട്ടിയുടെ ഫോട്ടോ ഐഡി കാർഡുമായി പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേർന്നാൽ മതിയാകും. ഹാൾ ടിക്കറ്റ് പരീക്ഷ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റാവുന്നതാണ്.